കേരളം

ദഫ് പഠിക്കാന്‍ പോയി മടങ്ങിയെത്താന്‍ വൈകി; കുട്ടികളെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചാലിശ്ശേരി മുക്കൂട്ടയില്‍ മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പിതാവ് പിടിയില്‍. ചാലിശ്ശേരി മുക്കൂട്ട മടത്തിരുത്തിഞ്ഞാലില്‍ അന്‍സാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.  മലപ്പുറം ജില്ലയിലെ വളയം കുളത്ത് നിന്നാണ് അന്‍സാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അന്‍സാര്‍ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കുട്ടികളുടെ കൈക്ക് പൊട്ടലും വാരിയെല്ലിന് പരിക്കും പറ്റി. 

അന്നു രാത്രി തന്നെ പ്രതി ഒളിവില്‍ പോയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാലിശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സിഡബ്യൂസിയും ഇടപെട്ടിരുന്നു. ശരീരമാകെ മര്‍ദനമേറ്റ കൂട്ടികള്‍ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം