കേരളം

മണിക്കൂറുകള്‍ നീണ്ട പരിശ്രമം; വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെത്തിച്ചു. മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ പുറത്തെടുത്തത്. 

തലപ്പുഴയില്‍ ഇന്നലെ രാത്രിയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ പുലി വീണത്. ഇന്ന് രാവിലെ കിണറ്റിന്‍ കരയിലെത്തിയപ്പോഴാണ് പുലി കിണറ്റിലുള്ള കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വലയിട്ടും ഏണിയിട്ടും പുലിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഭയം കാരണം വെള്ളത്തില്‍ നിന്ന് കയറാന്‍ പുലി തയ്യാറായില്ല.

തുടര്‍ന്ന് മുതുമലയിലെ വിദഗ്ധ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. വല ഉപയോഗിച്ചാണ് പുലിയെ കിണറ്റില്‍ നിന്ന് പുറത്തേയ്ക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം