കേരളം

കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് യാത്രക്കാർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ കല്ലേറ്. വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയിൽ വച്ചാണ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനു നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. 

ഉച്ചയ്ക്ക് 1.55 ന് പുറപ്പെട്ട ട്രെയിനിന്റെ രണ്ട് ഗ്ലാസുകള്‍ കല്ലേറിൽ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന ഗ്ലാസിന്റെ അവശിഷ്ടങ്ങൾ തലയിലും കൈയിലും തെറിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവര്‍ ട്രെയിനിന്റെ അടുത്ത സ്‌റ്റോപ്പായ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി.

ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞതാരാണെന്ന് കണ്ടെത്തിയിട്ടില്ല. ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ