കേരളം

ഹെൽമറ്റ് ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ബൈക്കോടിച്ച് യുവാവ്; പിടിവീണു, ആശുപത്രിയിൽ ഡ്യൂട്ടിയും ട്രെയിനിങ് ക്ലാസും  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹെൽമറ്റ് ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഇരുചക്രവാഹനം ഓടിച്ച യുവാവിന് ശിക്ഷയും പിഴയും. എറണാകുളം ഗവ. ആശുപത്രിയിൽ ഒരു ദിവസത്തെ നിർബന്ധ ഡ്യൂട്ടിയും മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് റിസർച് സെന്ററിൽ നടക്കുന്ന ഒരാഴ്ചത്തെ ക്ലാസിൽ പങ്കെടുക്കാനുമാണ് നിർദേശം. ഇതിനുപുറമേ  500 രൂപ പിഴയും ചുമത്തി. 

ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണു സംഭവം. മിനി ഡ്രൈവിങ് സ്കൂൾ ഉടമ ജോയിയുടെ മകൻ മിഥുനെതിരെയാണു നടപടി. എറണാകുളം ഗവ. ആശുപത്രിയിലെ ട്രോമാ കെയർ അത്യാഹിത വിഭാ​ഗത്തിലാണ് മിഥുനോട് ഒരു ദിവസത്തെ നിർബന്ധ ഡ്യൂട്ടി ചെയ്യണമെന്ന് നിർദേശിച്ചിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം