കേരളം

'നെഞ്ചിൽ പല തവണ ഇടിച്ചു, കഴുത്തിൽ വട്ടംപിടിച്ച് ശ്വാസം മുട്ടിച്ചു'; എസ്എഫ്ഐ നേതാവിന് പൊലീസിന്റെ ക്രൂരമർദനം; മുഖ്യമന്ത്രിക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; എസ്എഫ്ഐ നേതാവിന് പൊലീസിന്റെ ക്രൂരമർദനം. എസ്എഫ്ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി എസ് വിഷ്ണുവിനെ പള്ളുരുത്തി എസ്ഐ അശോകനാണ് ക്രൂരമർ​ദനത്തിന് ഇരയായത്. അക്വിനാസ് കോളജ് ബസ് സ്റ്റോപ്പിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത് മർദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിഷ്ണു മുഖ്യമന്ത്രിക്കും അസി. കമ്മിഷണർക്കും പരാതി നൽകി.

ബിരുദ വിദ്യാർഥികളെ തടഞ്ഞുനിർത്തി അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായത്. വിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറഞ്ഞ് ജീപ്പിൽ പിടിച്ചുകയറ്റുകയും ചെയ്തു. ഈ സമയം എസ്ഐ വിഷ്ണുവിന്റെ നെഞ്ചിൽ പല തവണ ഇടിച്ചു പരിക്കേൽപ്പിച്ചു. ജീപ്പിൽ കയറിയ ശേഷം സ്റ്റേഷനിലേക്കു പോകുംവഴി പൊലീസ് കഴുത്തിൽ വട്ടംപിടിച്ച് ശ്വാസം മുട്ടിച്ചതായും വിഷ്ണു പറയുന്നു.

പൊലീസ് ജീപ്പിൽ കയറ്റി വിഷ്ണുവിനെ എസ്ഐ നെഞ്ചിൽ ഇടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പരുക്കേറ്റ വിഷ്ണു കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ പള്ളുരുത്തി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം