കേരളം

എല്‍ദോസ് കേസില്‍ പ്രചരിപ്പിച്ചത് തന്റെ ചിത്രം; പരാതിയുമായി നടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസിലെ  പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി നടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേസില്‍ പാലാരിവട്ടം പൊലീസും സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചു. വ്യാജ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസിന്റെ നിയമസഭാംഗം എല്‍ദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യം. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം എന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

എല്‍ദോസ് സംസ്ഥാനം വിട്ടുപോവരുത്, ഫോണും പാസ്പോര്‍ട്ടും ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ രാവിലെ കോടതി ഇവരുടെ വാദം കേട്ടു.

അധ്യാപികയുടെ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ എല്‍ദോസിനെതിരെ വധശ്രമത്തിനുള്ള വകുപ്പും ഉള്‍പ്പെടുത്തയിട്ടുണ്ട്. കോവളത്തെ ആത്മഹത്യാ പോയന്റിന് സമീപത്തുവെച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണിത്.

അതിനിടെ കോണ്‍ഗ്രസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ എല്‍ദോസ് മറുപടി നല്‍കി. താന്‍ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് എല്‍ദേസ് കുന്നപ്പിള്ളി വിശദീകരണത്തില്‍ പറയുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്ന് എല്‍ദോസ് കെപിസിസിക്ക് നല്‍കിയ വിശദികരണത്തില്‍ പറയുന്നു. വക്കീല്‍ മുഖേനയൊണ് എല്‍ദോസ് വിശദീകരണം നല്‍കിയത്.

പിആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണത്തില്‍ പറയുന്നു. തനിക്കെതിരായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാകും. തനിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പായി തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അനുവദിക്കണമെന്നും വിശദീകരണക്കുറിപ്പില്‍ പറുയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി