കേരളം

കടയില്‍ ചായ കുടിച്ച് മടങ്ങുന്നതിനിടെ തെരുവുനായ ആക്രമണം; മുഖത്തെ മാംസം കടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കൊടുവായൂരില്‍ തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. കാക്കയൂര്‍ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. നേരാവണ്ണം തുന്നലിടാന്‍ പോലും കഴിയാത്ത വിധമാണ് പരിക്കേറ്റിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

കാക്കയൂര്‍ ആണ്ടിത്തറയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൊട്ടടുത്തുള്ള കടയില്‍ പോയി ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. ഇതിന് മുന്‍പ് മറ്റൊരാളെ തെരുവുനായ കടിച്ചിരുന്നു. തെരുവുനായയെ അകറ്റാന്‍ ശ്രമിക്കുന്നതിനിടെ, അത് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയ്യാപുരിയുടെ കവിളിന്റെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്. ഇതിന് പിന്നാലെ മറ്റു രണ്ടുപേരെ കൂടി തെരുവുനായ കടിച്ചു. വയ്യാപുരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി