കേരളം

സ്വബോധമുള്ള ഏതെങ്കിലും ഒരു മന്ത്രി സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോ?; ആരോപണം നിഷേധിച്ച് തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ മന്ത്രി തോമസ് ഐസക്. തന്റെ പേര് പറഞ്ഞത് ബോധപൂര്‍വമാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെ തേജോവധം ചെയ്യാനാണ്  അവരുടെ ശ്രമം. സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് അവരാണെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.

തന്റെ വീട്ടില്‍ ആരുവന്നാലും മുകളിലേക്ക് ക്ഷണിക്കാറുണ്ട്. സന്ദര്‍ശകരെ മുകളിലെ മുറിയില്‍ സ്വീകരിക്കാറുമുണ്ട്. ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അക്കാര്യം അറിയാം. മുറിയിലേക്ക് വിളിച്ചതില്‍ അസ്വഭാവികതയില്ല. ആരോപണങ്ങൾക്കു പിന്നിൽ ബിജെപി രാഷ്ട്രീയമാണ്.

സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണ്. സ്വർണക്കടത്തുകേസ് പ്രതിക്ക് പൂർണസംരക്ഷണം നൽകുന്നത് ബിജെപിയാണ്. സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് സ്വപ്നയുടെ നീക്കം. സ്വബോധമുള്ള മന്ത്രിമാർ ആരെങ്കിലും മൂന്നാറിലേക്ക് ക്ഷണിക്കുമോ? വേണ്ടത്ര താമസസൗകര്യമില്ലാത്ത മൂന്നാറിൽ കറങ്ങാൻ ക്ഷണിക്കുമോ? സാമാന്യയുക്തിക്ക് നിരക്കുന്നതാണോ ഇത്? മന്ത്രിയായിരിക്കെ മൂന്നാർ യാത്രകളൊന്നും നടത്തിയിട്ടില്ല. സ്വപ്ന വീട്ടിലെത്തിയപ്പോൾ മുകളിലേക്ക് വിളിച്ചതിൽ അസ്വാഭാവികതയില്ല.

വീട്ടിൽ താഴെയും മുകളിലും സ്വീകരണമുറികളുണ്ട്. ആരുവന്നാലും ഞാൻ ചിരിച്ചുകൊണ്ടും സ്നേഹത്തിലുമാണ് പറയുക. അതിൽ ആർക്കെങ്കിലും എന്തെങ്കിലും തോന്നിയാൽ എന്റെ തലയിൽ വയ്ക്കേണ്ട. നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലങ്ങൾ കാണാൻ ആവശ്യപ്പെട്ടിരിക്കാം. ആരോപണത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജൻഡയുണ്ട്. അതിനെ രാഷ്ട്രീയമായി നേരിടും. നിയമപരമായി നേരിടണമെങ്കിൽ പാർട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി