കേരളം

പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ വീണ്ടും കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരെ വീണ്ടും കേസ്. പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയതിന് സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചെന്ന് യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എല്‍ദോസിന് വേണ്ടി വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി എല്‍ദേസ് ആയിരിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.

'കേസ് പിന്‍വലിക്കണം, ഇന്ന് മൊഴി കൊടുക്കാന്‍ പാടില്ല എന്നുള്ള രീതിയിലാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. മൊഴി കൊടുത്താല്‍ ഉപദ്രവിക്കും, പിറകെ നടന്ന് ശല്യം ചെയ്യും. മാനസികമായി പീഡിപ്പിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി എല്‍ദോസ് കുന്നപ്പിളളിയായിരിക്കും. അയാള്‍ക്ക് സ്വന്തമായി ഒരുവ്യക്തിത്വം ഇല്ല. എന്തുകൊണ്ടാണ് പരാതി കൊടുക്കാത്തതെന്നായിരുന്നു അന്ന് ചോദിച്ചത്. പരാതി കൊടുത്തപ്പോള്‍ ഏറ്റവും മോശപ്പട്ടവളായി ചിത്രീകരിക്കുകയാണ് എംഎല്‍എ ചെയ്യുന്നത്. തനിക്ക് നീതി കിട്ടണം. സര്‍ക്കാരിനെ കൂടാതെ താനും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും'- പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു