കേരളം

നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം; അതേ ദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായി സൂചന

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നടക്കാനിറങ്ങിയ സ്ത്രീയെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ആക്രമിച്ച സംഭവത്തിൽ ഇനിയും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടു കഴിഞ്ഞു. അതിനിടയിൽ, യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലർച്ചെ അക്രമിയെന്ന് സംശയിക്കുന്നയാൾ ഒരു വീട്ടിലും അതിക്രമിച്ച് കയറിയെന്നാണ് വിവരം. 

അന്ന് പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻകോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ വീട്ടിൽ താമസിക്കുന്ന യുവതിയുടെ വിദേശത്തുള്ള ഭർത്താവാണ് സിസിടിവി ദൃശ്യങ്ങൾ കണ്ട് വിവരം അറിയിച്ചത്. രാത്രി പലവട്ടം ഒരാൾ വീടിന് സമീപം എത്തി. രാത്രി 11.30ഓടെ എത്തിയ ആൾ പിന്നെ പുലർച്ചെ എത്തി പൂട്ട് തകർത്തു എന്നാണ് കുറവൻകോണത്തെ വീട്ടമ്മ പറയുന്നത് ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആൾക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പറഞ്ഞു. 3.30 മണിക്ക് ശേഷം അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. 

നടക്കാനിറങ്ങിയ സ്ത്രീ ആക്രമിക്കപ്പെട്ട് നാലാം ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇപ്പോൾ പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍