കേരളം

ആശുപത്രി ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോ
ഗ്യമന്ത്രി വീണാ ജോര്‍ജ്. വിഷയം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 

ഞായറാഴ്ച രാവിലെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. വയറുവേദന എന്നു പറഞ്ഞാണ് പതിനേഴുകാരി ആശുപത്രിയില്‍ എത്തിയത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബന്ധുക്കള്‍ അവിടെ നല്‍കിയ പ്രായം പതിനേഴാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി