കേരളം

പേ വിഷബാധ വാക്സിൻ എത്തിച്ചത് ​ഗുണനിലവാരം പരിശോധിക്കാതെ; മെഡിക്കൽ സർവീസസ് കോർപറേഷൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടിയന്തര സാഹചര്യം പരി​ഗണിച്ച് ​ഗുണനിലവാര പരിശോധന നടത്താതെ സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചതായി മെഡിക്കൽ സർവീസസ് കോർപറേഷൻ. വാക്സിന്‍ വിതരണത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം തള്ളിയാണ് കോർപറേഷന്റെ വിശദീകരണം. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എംഡി എസ് ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്. 

വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്സിന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല. പേ വിഷബാധ വാക്സിന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലും പരിശോധനയില്‍  ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയതായും എംഡി വിശദീകരിക്കുന്നു. 

ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സിന്‍  എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യ മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനെ  മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍