കേരളം

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കറായിരിക്കും ചുമതലകൾ നിർവഹിക്കുക. 

സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് എം വി ഗോവിന്ദൻ ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദൻ. അതേ വകുപ്പുകൾ തന്നെ രാജേഷിന് നൽകിയേക്കും. രാജേഷിന് പകരം പുതിയ സ്പീക്കറായി എ എൻ ഷംസീറിനെ ആണ് തെരഞ്ഞെടുത്തത്.  

തൃത്താലയിൽ നിന്നുള്ള പ്രതിനിധിയാണ് എം ബി രാജേഷ്. രണ്ട് തവണ എംപിയായ രാജേഷ് വി ടി ബൽറാം തുടർച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തിൽ അദ്ദേഹത്തെ തോൽപ്പിച്ചാണ് ഇക്കുറി ആദ്യമായി നിയമസഭയിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു