കേരളം

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; വ്യാപകനാശനഷ്ടം; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.

രാവിലെ ഏഴരയോടെയാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. മുപ്ലിയം പാലത്തിനടുത്ത് മൂന്ന് ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. 

മാഞ്ഞൂരില്‍ ഒരു വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ആറ്റപ്പിള്ളി റഗുലേറ്ററില്‍ വലിയ മരങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്