കേരളം

നെടുമ്പാശേരിയിലും കണ്ണൂരിലും വേട്ട; ക്യാപ്‌സൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, 42ലക്ഷം രൂപയുടെ തങ്കം പിടികൂടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 42ലക്ഷം രൂപയുടെ തങ്കം പിടികൂടി. തങ്കം കടത്താന്‍ ശ്രമിച്ച, ദുബൈയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

42 ലക്ഷം വില വരുന്ന 919 ഗ്രാം തങ്കമാണ് കസ്റ്റംസ് പിടികൂടിയത്.തങ്കം ക്യാപ്‌സൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. തങ്കം ഏറ്റുവാങ്ങാനെത്തിയ ആളും പിടിയിലായി.

കണ്ണൂര്‍ വിമാനത്താവളത്തിലും സ്വര്‍ണം പിടികൂടി. അരക്കിലോയോളം സ്വര്‍ണമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബംഗലൂരുവിലേക്കുള്ള യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി ജസീലിനെ അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു