കേരളം

പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ചു സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പീലിക്കോട് സ്വദേശി ടിപി ബാലചന്ദ്രനാണ് പിടിയിലായത്. പിടിഎ പ്രസിഡന്റ് കൂടിയായ ബാലചന്ദ്രന്‍ സ്‌കൂളിലെ ഓണാഘോഷത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

പരാതിക്ക് പിന്നാലെ ബാലചന്ദ്രന്‍ നാട്ടില്‍ നിന്നും മുങ്ങിയിരുന്നു. പിന്നീട് എറണാകുളത്തും മറ്റും ഒളിവില്‍ തങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബാലചന്ദ്രന്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണൂരില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 

ബാലചന്ദ്രനെതിരെ പരാതി ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തെ സിപിഎം ബ്രാഞ്ചു സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി