കേരളം

അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ണായകം; മൂന്നു ഹര്‍ജികളില്‍ ഇന്ന് വിധി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഇന്ന് നിര്‍ണായകം. മൂന്നു ഹര്‍ജികളില്‍ വിചാരണക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനില്‍ കുമാര്‍, സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജികളില്‍ കോടതി ഇന്ന് തീരുമാനം പ്രഖ്യാപിക്കും. 

ദൃശ്യങ്ങള്‍ തിരിച്ചറിയാതിരുന്ന 36-ാം സാക്ഷി അബ്ദുള്‍ ലത്തീഫിന്റെ ദൃശ്യങ്ങളും ഫോട്ടോയും ഫോറന്‍സിക് പരിശോധന നടത്തണമെന്ന ഹര്‍ജിയില്‍ കോടതി വിധി പറയും. ഈ ഹര്‍ജികളില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. 

കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോഡ് ചെയ്യണമെന്ന ഹര്‍ജിയിലും വാദം പൂര്‍ത്തിയായിട്ടുണ്ട്. പ്രോസിക്യൂഷനും മധുവിന്റെ അമ്മ മല്ലിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച നിശ്ചയിച്ച വിസ്താരം ഹര്‍ജിയില്‍ തീര്‍പ്പു വരുന്നതുവരെ നീട്ടുകയായിരുന്നു. 

ഇന്ന് 69 മുതല്‍ 74 വരെയുള്ള ആറു സാക്ഷികളെയും വിസ്തരിക്കും.   വിസ്തരിച്ച സാക്ഷികളില്‍ 26 പേരാണ് ഇതുവരെ കൂറുമാറിയത്. 122 സാക്ഷികളുള്ള കേസില്‍ ദൃക്സ്സാക്ഷികളില്‍ ഒരാളെക്കൂടി വിസ്തരിക്കാനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി