കേരളം

വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോൾ കൂടുതൽ ഉപയോ​ഗിച്ചു; കേസിൽ 34 പ്രതികൾ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുട്ടിയുടെ സാന്നിധ്യം ഹിറ്റായതോടെ കൂടുതൽ ഉപയോ​ഗിക്കാൻ പോപ്പുലർ ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു. കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത്. 

പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് കുട്ടിയുടെ പിതാവ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് റാലിക്കായി  തയ്യാറാക്കിയത്. വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ കുട്ടിയെ പിതാവ് പരിശീലിപ്പിച്ചു. പൗരത്വ നിയമഭേദ​ഗതിക്ക് എതിരായ സമരത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു. 

പൗരത്വ നിയമഭേദ​ഗതിക്ക് എതിരായ സമരത്തിൽ കുട്ടിയുടെ സാന്നിധ്യം ഇത് വന്‍ ഹിറ്റായതോടെ കുട്ടിയെ റാലികളിലും മറ്റും കൂടുതലായി ഉപയോഗിക്കാൻ സംഘടന തീരുമാനിച്ചു. പോപ്പുലര് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് വണ്ടാനം നവാസ് ഒന്നാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?