കേരളം

വാഹനപരിശോധനയ്ക്കിടെ കണ്ടെടുത്തത് ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎ; യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. മട്ടാഞ്ചേരിയില്‍ നിന്നും 493 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ കൂവപ്പാടം സ്വദേശി ശ്രീനിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ കൊച്ചിയിലും നഗരത്തിലും ഇയാള്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന് ലക്ഷങ്ങള്‍ വില വരും. ഇയാളുടെ വാഹനം തടഞ്ഞു പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഇയാളില്‍ നിന്ന് 20,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടിലെ പ്രമുഖനാണ്  ശ്രീനിഷെന്നും പൊലീസ് പറഞ്ഞു. 

പൊലീസ് പിടിച്ചെടുത്ത എംഡിഎംഎ

പൊലീസ് പെട്രോളിംഗിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വെള്ള കവറിലാക്കിയ എംഡിഎംഎ കണ്ടെടുത്തത്. രണ്ടു ഗ്രാം പായ്ക്കറ്റുകളിലാക്കി പശ്ചിമകൊച്ചിയില്‍ ഇയാള്‍ വിതരണം നടത്തിവരികയായിരുന്നു. ഇയാള്‍ക്ക് ലഹരിമരുന്ന് ലഭിക്കുന്നത് എവിടെ നിന്നാണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

കൊച്ചിയില്‍ ലഹരി ഉപയോഗവും കൊലപാതകവും തുടര്‍ക്കഥയായതോടെയാണ് നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയത്. കൊച്ചി ന​ഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി ലഹരിയുമായി പത്തു പേരെ പിടികൂടി. ഷാഡോ പൊലീസിന്റെ പരിശോധനയിൽ 41 പേരും പിടിയിലായിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന