കേരളം

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണം, സ്വര്‍ണാഭരണങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയും ചെയ്ത യുവാവ് അറസ്റ്റില്‍. വയനാട് തരുവണ സ്വദേശി ഉമറുല്‍ മുക്താര്‍ (23) ആണ് കൊടുവള്ളിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊടുവള്ളി സ്വദേശിനിയായ യുവതിയോട് ഇന്‍സ്റ്റഗ്രാമില്‍ സൗഹൃദം സ്ഥാപിച്ച് ഒരു പവനിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തു മുങ്ങിയ കേസിലാണ് പ്രതിയെ പിടികൂടിയത്.

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുടെ സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടര്‍ന്ന് സമാനമായ രീതിയില്‍ കുറ്റകൃത്യം നടത്തുന്നയാളുകളെ കേന്ദ്രീകരിച്ച് കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ സമാനമായ രീതിയില്‍ ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പലരും മാനഹാനി മൂലം പരാതി നല്‍കിയില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

മുസ്ലീം വിദ്വേഷ പരാമര്‍ശം; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്