കേരളം

കോഴിക്കോട് സ്വദേശിയായ ഒന്‍പതുവയസുകാരന്‍ മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ഒന്‍പത് വയസുകാരൻ മക്കയില്‍ മരിച്ചു. ഉംറ നിര്‍വഹിക്കാന്‍ മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം സൗദിയിലെത്തിയ അബ്ദുള്‍റഹ്മാനാണ് മരിച്ചത്. 

മാതാവ് ഖദീജ, സഹോദരന്‍, സഹോദരിമാര്‍ എന്നിവര്‍ക്കൊപ്പമാണ് അബ്ദുള്‍റഹ്മാൻ ഉറം നിര്‍വഹിക്കാനെത്തിയത്. ഉംറ നിര്‍വഹിച്ചതിനുശേഷം താമസ്ഥലത്തെത്തിയ കുട്ടി വിശ്രമിച്ച ശേഷം പ്രാര്‍ഥനയ്ക്കായി മസ്ജിദുൾ ഹറാമിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മക്ക കിങ് അംബ്ദുല്‍ അസീസ് ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കുട്ടികള്‍ക്കായുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പിതാവ് മുക്കന്‍തൊടി സ്വദേശി നാസര്‍ ഹാഇലയില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം മറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം മക്കയില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക ഉദ്ദേശത്തോടെയാവില്ല: കല്‍ക്കട്ട ഹൈക്കോടതി

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?

600 കടന്ന് വിരാട് കോഹ്‌ലി

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു