കേരളം

വന്ദേഭാരത് ഉദ്ഘാടനം: തിരുവനന്തപുരത്ത് യാത്രക്കാർക്ക് നിയന്ത്രണം, ട്രെയിൻ സർവീസുകളി‍ൽ മാറ്റം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം മുൻ‌നിർത്തി ട്രെയിൻ സർവീസുകളിൽ മാറ്റം. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വന്ദേഭാരത് ഉദ്​ഘാടനം നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. 

ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ നിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി. നിരവധി ട്രെയിനുകൾ വൈകിയോടും. 

യാത്രക്കാർക്കും കർശന നിയന്ത്രണമുണ്ടാകും. ചടങ്ങു നടക്കുമ്പോൾ വന്ദേഭാരത് എക്സ്പ്രസ് അല്ലാതെ മറ്റൊരു തീവണ്ടിയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടില്ല. 

ട്രെയിൻ സമയമാറ്റം ഇങ്ങനെ

16630 മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, 12623 എംജിആർ ചെന്നൈ-തിരുവനന്തപുരം മെയിൽ, 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ തിങ്കളാഴ്ചയും, 17230 സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് ഞായറാഴ്ചയും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 

06423 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കഴക്കൂട്ടത്തും 06430 നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ നേമത്തും യാത്ര അവസാനിപ്പിക്കും. 

16629 തിരുവനന്തപുരം-മം​ഗളൂരു എക്സ്പ്രസ് വൈകുന്നേരം 6.45നും 12624 തിരുവനന്തപുരം-ചെന്നൈ മെയിൽ പകൽ 3.05നും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 06424 തിരുവനന്തപുരം-കൊല്ലം അൺറിസർവ്ഡ് സ്പെഷ്യൽ കഴക്കൂട്ടത്തുനിന്ന് പുറപ്പെടും.

വെള്ളിയാള്ച മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ഭക്ഷണ ശാലകൾ അടക്കം എല്ലാ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. സ്റ്റേഷന്റെ തമ്പാനൂർ ഭാ​ഗത്തെ പാർക്കിങ് ചൊവ്വാഴ്ച വരെ നിയന്ത്രിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു