കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി; ​ഗുരുവായൂർ സ്പെഷലും ഇല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി റദ്ദാക്കി. എറണാകുളം - ​ഗുരുവായൂർ സ്പെഷലും ഇന്ന് സർവീസ് നടത്തില്ല. മലബാർ എക്സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്  കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

തിങ്കളാഴ്ച മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, എംജിആർ ചെന്നൈ-തിരുവനന്തപുരം മെയിൽ, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും,  

06423 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കഴക്കൂട്ടത്തും 06430 നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ നേമത്തും യാത്ര അവസാനിപ്പിക്കും.16629 തിരുവനന്തപുരം-മം​ഗളൂരു എക്സ്പ്രസ് വൈകുന്നേരം 6.45നും 12624 തിരുവനന്തപുരം-ചെന്നൈ മെയിൽ പകൽ 3.05നും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 06424 തിരുവനന്തപുരം-കൊല്ലം അൺറിസർവ്ഡ് സ്പെഷ്യൽ കഴക്കൂട്ടത്തുനിന്ന് പുറപ്പെടും.വെള്ളിയാള്ച മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ഭക്ഷണ ശാലകൾ അടക്കം എല്ലാ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. സ്റ്റേഷന്റെ തമ്പാനൂർ ഭാ​ഗത്തെ പാർക്കിങ് ചൊവ്വാഴ്ച വരെ നിയന്ത്രിച്ചിട്ടുണ്ട്.

 സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ