കേരളം

'ആവേശത്തിൽ ചെയ്തതാണ്, പശ തേച്ച് ഒട്ടിച്ചിട്ടില്ല; വന്ദേഭാരതിൽ പോസ്റ്റർ പതിപ്പിച്ചത് ആരും പറഞ്ഞിട്ടല്ല' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാ​ഗ് ഓഫ് ചെയ്തതിന് പിന്നാലെ, വന്ദേഭാരത് എക്‌സ്പ്രസിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് ആരുടെയും നിർദേശപ്രകാരമല്ലെന്ന് സെന്തിൽ. പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പറാണ് സെന്തിൽ. ആവേശത്തിലാണ് പോസ്റ്റർ ഒട്ടിച്ചതെന്നും ആരും പറഞ്ഞിട്ടല്ല ഇങ്ങനെ ചെയ്തതെന്നും സെന്തിൽ പറഞ്ഞു.

"പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്. പൊലീസ് അപ്പോൾ തന്നെ പോസ്റ്റർ നീക്കിച്ചു", സെന്തിൽ പറഞ്ഞു. ഇന്നലെ ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനിനു സ്വീകരണം നൽകുന്നതിനിടെയാണ് ബോഗിയിലെ ഗ്ലാസിൽ കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റർ പതിപ്പിച്ചത്. വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ പോരാടിയ വി കെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ‌

ആരാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ ഇക്കാര്യത്തിൽ ഇല്ലെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. ട്രെയിൻ സ്റ്റേഷനിലേക്ക് വരുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. മഴവെള്ളത്തിൽ പോസ്റ്റർ നനച്ച് ട്രെയിനിന്റെ മുകളിൽവെച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ആയിരത്തിലധികം പ്രവർത്തകരുണ്ടായിരുന്നു. വേണമെങ്കിൽ എന്റെ ഫോട്ടോ ട്രെയിനിലുടനീളം വെക്കാമായിരുന്നില്ലേ. അങ്ങനെ ഒരു ദുരുദ്യേശവുമില്ല. ട്രെയിൻ വന്നപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയതാണ്. ആരോ ഇത് മനഃപൂർവ്വം ചെയ്തതാണ്. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. അദ്ദേഹം പറഞ്ഞു. നേരത്തേ, വന്ദേഭാരത് എക്‌സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ് അനുവദിക്കാത്തതിനെ തുടർന്ന് എംപി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു