കേരളം

കിടപ്പുരോഗിയായ വയോധികയെ വെട്ടി പരിക്കേല്‍പ്പിച്ചു; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: കുട്ടനാട് വയോധികയെ വീടുകയറി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സി(58)യാണ് അറസ്റ്റിലായത്. കിടപ്പുരോഗിയായ ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി(67)യെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രതിയെ പുളിങ്കുന്ന് പൊലീസ്് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തി മേഴ്‌സി അവിടെയുണ്ടായിരുന്ന മാല, മൂന്നു വളകള്‍, കമ്മല്‍ എന്നീ ആഭരണങ്ങള്‍ കവരുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശേഷം ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മിണിയുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് വെട്ടേറ്റത്. 

മോഷണത്തിനു പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതയാണ് മേഴ്സി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവ സമയത്ത് മേഴ്സിക്കൊപ്പം മറ്റൊരാള്‍കൂടി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. പരിക്കേറ്റ് കിടന്ന അമ്മിണിയെ അയല്‍വാസികള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു