കേരളം

അരയില്‍ കെട്ടിവച്ച് ഒരുകോടി പതിമൂന്ന് ലക്ഷം രൂപ;  മലപ്പുറത്തേക്ക് കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  തമിഴ്‌നാട് സ്വദേശികളില്‍ ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ വിഷ്ണു, സെന്തില്‍, മുത്തു, പളനി, സുടലിമുത്തു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു കോടി പതിമൂന്ന്  ലക്ഷം രൂപ പിടിച്ചെടുത്തതായി എക്‌സൈസ് ഓഫീസര്‍  അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വന്ന സ്വകാര്യ ബസില്‍ വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരുടെ അരയില്‍ കെട്ടിവച്ച നിലയിലായിരുന്നു പണം. പണം മലപ്പുറം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. 

ഉത്സവ കാലത്തോടനുബന്ധിച്ച് അതിര്‍ത്തിയില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കഴിഞ്ഞ മാസങ്ങളില്‍ 12 എന്‍ഡിപിസി കേസുകള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കണ്ടെത്തിയതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!