കേരളം

പാലക്കാട് സിപിഐയില്‍ കൂട്ടരാജി; മുഹമ്മദ് മുഹസിന്‍ ഉള്‍പ്പടെ 15 പേര്‍ ജില്ലാ കൗണ്‍സില്‍ നിന്ന് രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; പാലക്കാട് സിപിഐയില്‍ കൂട്ടരാജി. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ ജില്ലാ കൗണ്‍സില്‍ നിന്ന് രാജിവച്ചു. മുഹമ്മദ് മുഹസിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. 

സമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് മുഹസിന്‍, ജില്ലാ കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടെ സിപിഐ തരംതാഴ്ത്തിയിരുന്നു. പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുഹസിനെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണനെയും പട്ടാമ്പി മണ്ഡലം സെക്രട്ടറി പികെ സുഭാഷിനെയും ബ്രാഞ്ചിലേക്കുമാണു തരംതാഴ്ത്തിയത്. ബ്രാഞ്ച് മുതല്‍ ജില്ലാ സമ്മേളനം വരെയുണ്ടായ വിഭാഗീയതയില്‍ മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിലും കുറ്റക്കാരനാണെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. 

മുന്‍ ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ഥന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെആര്‍ മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗം പി രാധാകൃഷ്ണന്‍ എന്നിവരായിരുന്നു അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍. എന്നാല്‍ മുഹമ്മദ് മുഹസിന്റെ രാജി കിട്ടിയിട്ടില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'