കേരളം

ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള അതിഥി തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കണം;  പൊലീസിന് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ പൊലീസിന് നിര്‍ദേശം. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അതിഥി തൊഴിലാളികളുടെ കണക്ക് എടുക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ നിര്‍ദേശം നല്‍കിയത്. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

നിലവില്‍ സംസ്ഥാനത്ത് എത്ര അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നു എന്നത്  സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശം ഇല്ല.  ഇതിനായി പൊലീസ് ഒരു ആപ്പ് തയ്യാറാക്കിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതിന്റെ പ്രവര്‍ത്തനവും നിലച്ചിരുന്നു. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സ്റ്റേഷന്‍ പരിധിയിലും കഴിയുന്നത്ര വിവരം ശേഖരിക്കാനാണ് എസ്പിമാര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച മുതല്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ