കേരളം

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടു; ന​ഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി; സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ന​ഗ്ന വീഡിയോ കൈയിലുണ്ടെന്നും അതു പ്രചരിപ്പിക്കുമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. അവിണിശ്ശേരി ഏഴു കമ്പനി തോണിവളപ്പിൽ അഭിലാഷ് (34) ആണ് അറസ്റ്റിലായത്. ആനക്കല്ല് ജങ്ഷനിൽ കാരമൽ വെ‍ഡ്ഡിങ് എന്ന പേരിലാണ് ഇയാൾ സ്റ്റുഡിയോ നടത്തുന്നത്. നെടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

മൂന്ന് വർഷം മുൻപ് വീട്ടമ്മയെ ഇയാൾ ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. വീട്ടമ്മ അറിയാതെ ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. പിന്നീടാണ് ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. 

ബന്ധുക്കൾക്ക് ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. ഇത് നിരന്തരം തുടർന്നതോടെ വീട്ടമ്മ ഭർത്താവിനോടു വിവരം പറഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 

പ്രതിയുടെ പക്കൽ നിന്നു ദൃശ്യങ്ങൾ ഉൾപ്പെട്ട മൊബൈൽ ഫോണുകളും ഹാർഡ് ഡ്സ്കുകളും പെൻ ഡ്രൈവുകളും പൊലീസ് പിടിച്ചെടുത്തു. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ