കേരളം

നാളെ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നു; പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: നാളെ നാട്ടിലേക്ക് വരാനിരുന്ന പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശി ഇയ്യക്കാട്ടില്‍ അരവിന്ദന്‍ (56) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയില്‍ ഹുഫൂഫിന് സമീപം മുനൈസിലയില്‍ വെച്ചാണ് മരണം. എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി യാത്രയ്ക്ക് കാത്തിരിക്കുന്നതിനിട ആയായിരുന്നു അരവിന്ദന്റെ ആകസ്മിക വിയോഗം.

ആറ് മാസം മുമ്പ് ഹൃദയത്തിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വന്നതാണ് അരവിന്ദന്‍. മരപ്പണിക്കാരന്‍ കൂടിയായ അരവിന്ദന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌പോണ്‍സറുടെ കൂടെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു.

ഹുഫൂഫ് അല്‍ ജാഫര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാന്‍ അല്‍ അഹ്‌സയിലെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു