കേരളം

കെട്ടിട നമ്പർ നൽകാൻ 10,000 രൂപ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് തടവുശിക്ഷ. പാലക്കാട് ‌കൊല്ലങ്കോട് പഞ്ചായത്തിൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം വീതം കഠിന തടവും 1,00,000 രൂപ പിഴയുമാണ് ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ല്‍ സെക്രട്ടറി ആയിരുന്നു അബ്ദുൾ ഹക്കീം. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കെട്ടിട നമ്പർ നൽകുന്നതിന് അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാ നടപടി. പ്രകാശൻ എന്നയാളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് അബ്ദുൾ ഹക്കീം പിടിയിലാകുന്നത്. 

പ്രകാശന്റെ സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് ബിൽഡിങ് നമ്പർ ലഭിക്കുന്നതിനായി സമർപ്പിച്ച ഡീവിയേഷൻ പ്ലാൻ അംഗീകരിച്ച് നൽകാൻ പ്രതി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരനോട് നേരത്തെ മേടിച്ച 6000 രൂപക്ക് പുറമെ ആയിരുന്നു വീണ്ടും കൈക്കൂലി ചോദിച്ചത്. 

കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അബ്ദുൾ ഹക്കീമിന് രണ്ട് വകുപ്പുകളിലായിട്ടാണ് 3 വര്‍ഷം വീതം കഠിന തടവിനും 1,00,000 രൂപ പിഴയും വിധിച്ചത്. കഠിനതടവ്‌ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്