കേരളം

കിലോയ്ക്ക് 10.90 രൂപ; ഈ മാസം വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറു കിലോ അരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിസംബര്‍ മാസത്തില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറു കിലോ അരി റേഷന്‍ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നല്‍കുക. 

നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരി ലഭിക്കും. ഇതും 10.90 രൂപ നിരക്കിലായിരിക്കും വിതരണം. നീല കാര്‍ഡ് അംഗങ്ങള്‍ക്ക് രണ്ടു കിലോ അരി വീതം കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ സാധാരണ റേഷന്‍ വിഹിതമായും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. 

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടാം തീയതി മുതല്‍ ആരംഭിക്കും. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ