കേരളം

പാമ്പ് കടിച്ചത് അറിഞ്ഞില്ല; താമസസ്ഥലത്തെ ബാത്ത്റൂമില്‍ അബോധാവസ്ഥയില്‍; മലയാളി യുവ ഡോക്ടര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളുരൂ: എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത് ബാലകൃഷ്ണനാണ് മരിച്ചത്.

ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തുവച്ചാണ്  അദിത്തിന് പാമ്പുകടിയേറ്റതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി. ഒപ്പം അമ്മയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം ബാത്ത് റൂമില്‍ കയറിയ അദിത്ത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചാണ്  കാലില്‍ പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയത്. 

ശശി തരൂര്‍ എംപി ഉള്‍പ്പടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂരിലെത്തിക്കും. സംഭവത്തില്‍ തുംകുരു പൊലീസ് അന്വേഷണം ആരംഭിച്ചു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ