കേരളം

പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു; തലയില്‍ മുണ്ടിട്ട് മൂടി കവര്‍ച്ച; മുഖ്യ പ്രതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം കവര്‍ച്ച നടത്തിയ സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. വയനാട് കാവുംമന്ദം സ്വദേശി അൻസാറാണ് പിടിയിലായത്. 

സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ നേരത്തെ മുക്കം പൊലീസ് നേരത്തെ പിടികൂടിയിരുന്നു. നിലമ്പൂർ സ്വ​ദേശി അനൂപ്, മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി, പ്രായപൂർത്തിയാകാത്ത മറ്റൊരു മലപ്പുറം സ്വദേശി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. 

മാങ്ങാപ്പൊയിലിലെ എച്ച്പിസിഎല്‍ പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 

കവര്‍ച്ചയുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. മൂന്ന് യുവാക്കളാണ് പെട്രോള്‍ പമ്പിലെത്തിയത്. ഒരാള്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയപ്പോള്‍ മറ്റൊരാള്‍ ഉടുമുണ്ട് പറിച്ചെടുത്ത് അയാളുടെ തലയില്‍ മുണ്ടിട്ട് മൂടി. പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. 

പതിനായിരം രൂപ നഷ്ടമായതായി പമ്പ് ഉടമ വ്യക്തമാക്കി. കവര്‍ച്ച നടത്തുന്നതിന്റെയും തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പമ്പ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍