കേരളം

സികെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: സികെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കി. ഇന്ന് ബംഗളൂരില്‍ ചേര്‍ന്ന അടിയന്തര ദേശീയ കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം. ദേശീയ പ്രസിഡന്റ് പദവിയില്‍ തുടരവേ വൈസ് പ്രസിഡന്റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കിയതെന്നും ദേവഗൗഡ പറഞ്ഞു. മറ്റന്നാള്‍ നാണുവിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ യോഗം ചേരാനിരിക്കെയാണ് നടപടി.സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു.

നേരത്തേ ജെഡിഎസ് കര്‍ണാടക സംസ്ഥാന അധ്യക്ഷനായ സിഎം ഇബ്രാഹിമിനെ ദേവഗൗഡ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. പകരം എച്ച്ഡി കുമാരസ്വാമിയെ അധ്യക്ഷനായി തെരഞ്ഞടുക്കുകയും ചെയ്തു. ജെഡിഎസ് എന്‍ഡിഎയില്‍ ചേരാനുള്ള നീക്കത്തിനെതിരെ ഇബ്രാഹിം രംഗത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയത്. 

പാര്‍ട്ടി സംസ്ഥാനസമിതികള്‍ അടുത്തവര്‍ഷം പുനഃസംഘടിപ്പിക്കുമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. ബംഗളൂരുവില്‍ സിഎം ഇബ്രാഹിമും സികെ നാണുവും വിളിച്ചുചേര്‍ക്കുന്ന യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നും ദേവഗൗഡ ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തെങ്കിലും കേരളത്തില്‍ നിന്ന് ആരും എത്തിയില്ല. അതേസമയം, തിങ്കളാഴ്ചത്തെ റാലിയില്‍ മാറ്റമില്ലെന്ന് ജെഡിഎസ് നേതാക്കള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ

ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

'അമ്പോ തലൈവര്‍!'; ആര്‍ഡിഎക്‌സ് സംവിധായകനൊപ്പം രജനീകാന്ത്: ചിത്രങ്ങള്‍ വൈറല്‍