കേരളം

ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ പിതാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഡോ. എ ജെ ഷഹനയുടെ മരണത്തില്‍ സുഹൃത്ത് ഡോ. റുവൈസിന്റെ പിതാവ് അബ്ദുള്‍ റഷീദിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റുവൈസിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 

കേസിലെ രണ്ടാംപ്രതിയാണ് റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദ്. റുവൈസിന്റെ പിതാവാണ് കൂടുതല്‍ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാകുറിപ്പിലും വാട്‌സാപ്പ് ചാറ്റുകളിലും ഉള്ള വിവരങ്ങള്‍.  

കരുനാഗപ്പള്ളി സ്വദേശിയായ റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദ് കുടുംബത്തോടൊപ്പം ഒളിവിലാണ്. ഇയാള്‍ക്കെതിരെ തെളിവുകള്‍ കിട്ടിയെങ്കിലും പൊലീസ് മന്ദഗതിയില്‍ അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിക്ക് കടന്നു കളയാന്‍ അവസരം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തതായി ഷഹനയുടെ മാതാവ് പൊലീസിനു മൊഴിനല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ