കേരളം

പഴംപൊരിയുടെ രുചിയെ ചൊല്ലി തർക്കം; കൈയാങ്കളി, കത്തിക്കുത്ത്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചായക്കടയിൽ പഴംപൊരിയുടെ രുചിയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ. വർക്കല വെട്ടൂർ വലയന്റകുഴി ഒലിപ്പുവിള വീട്ടിൽ രാഹുലിനാണ് (26) കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നു വിളിക്കുന്ന അൽത്താഫിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. 

മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ചായക്കടയിൽ നിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ രുചിക്കുറവിനെക്കുറിച്ചു കട നടത്തിപ്പുകാരനുമായി തർക്കിച്ചു. കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. 

പിന്നാലെ രാഹുലും അൽത്താഫും തമ്മിലായി തർക്കം. പിന്നീട് തർക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലേക്കും കടന്നു. അതിനിടെയാണ് കൈയിൽ കരുതിയിരുന്ന കത്തിയുപയോ​ഗിച്ച് അൽത്താഫ് രാഹുലിനെ കുത്തിയത്. രാഹുലിന്റെ മുതുകിലാണ് കുത്തേറ്റത്. 

സംഭവത്തിനു ശേഷം പ്രതി വാഹനത്തിൽ കയറി രക്ഷപ്പെട്ടു. രാഹുലിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ അൽത്താഫ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13