കേരളം

കരുവന്നൂരിൽ മൂന്ന് ഏഴാം ക്ലാസ് വിദ്യാർഥികളേയും, പന്തളത്ത് മൂന്ന് പ്ലസ് ടു വിദ്യാർഥിനികളേയും കാണാനില്ല; പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ നിന്നായി ആറ് സ്കൂൾ വിദ്യാർഥികളെ കാണാതായതായി പരാതി. തൃശൂർ കരുവന്നൂർ, പന്തളം എന്നിവിടങ്ങളിലാണ് കുട്ടികളെ കാണാതായത്. 

കരുവന്നൂരിൽ‌ സെന്റ് ജോസഫ് സ്കൂളിലെ മൂന്ന് എഴാം ക്ലാസ് വിദ്യാർഥികളെയും പന്തളത്ത് ബാലാശ്രമത്തിൽ നിന്നു മൂന്ന് പ്ലസ് ടു വിദ്യാർഥിനികളെയുമാണ് കാണാതായിരിക്കുന്നത്. തേലപ്പിള്ളി സ്വദേശികളാണ് കരുവന്നൂരിൽ നിന്നു കാണാതായ വിദ്യാർഥികൾ. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാർഥിനികളെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. രാവിലെ പതിവു പോലെ കുട്ടികൾ സ്കൂളിലേക്ക് പോയിരുന്നു. എന്നാൽ വൈകീട്ടും പെൺകുട്ടികൾ തിരിച്ചെത്തിയില്ല. ബാലാശ്രമം അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ