കേരളം

'നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല'; എസ്എഫ്‌ഐ ബാനറില്‍ ട്രോള്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശ്രീ കേരളവര്‍മ കോളജ് കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. 'നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല' എന്ന അര്‍ത്ഥം ഉദ്ദേശിച്ച് യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ എന്ന ഇംഗ്ലീഷ് ബാനറാണ് കോളജ് കവാടത്തില്‍ പ്രത്യക്ഷപ്പെട്ടത്. 

കറുത്ത തുണിയില്‍ വെള്ള അക്ഷരങ്ങളിലാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ വാചകങ്ങള്‍. കോളജിലെ എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്. ഗവര്‍ണറെ ബാനറില്‍ സംഘി ഖാന്‍ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേരളവര്‍മ കോളജില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ ബാനറിനെതിരെ ട്രോളുകള്‍ ഉയര്‍ന്നിട്ടുള്ളത്. 


ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്. 
Your dal will not cook here എന്നതു കൊണ്ട് കുട്ടി സഖാക്കള്‍ ഉദ്ദേശിച്ചത് 'തന്റെ പരിപ്പ് ഇവിടെ വേവില്ലെടോ' എന്നാണ്. 
നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു, 2021 ലെ തെരഞ്ഞെടുപ്പ് ജയിക്കും വരെ. അഡ്വ എ ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്