കേരളം

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്കും ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. 

ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് തകര്‍ത്തു. സമീപത്തുള്ള നജാമിന്റെ സഹോദരി താഹിറാബീവിയുടെ വീടും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. താഹിറാബീവിയുടെ മകന്‍ സനതിന് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ബുധനാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ആലംകോട്ടുണ്ടായ പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റെയും തുടര്‍ച്ചയാണ് അക്രമസംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായിരുന്നു. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമായിട്ടാണ് വീട് ആക്രമിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതിന് പിന്നാലെയാണ് നജാമിന്റെ വീടിനും നേര്‍ക്കും ആക്രമണമുണ്ടാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും