കേരളം

പശുക്കിടാവിനെ വന്യമൃ​ഗം കടിച്ചു കൊന്നു; ബത്തേരിയിൽ വീണ്ടും കടുവ? 

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട് ബത്തേരിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. ബത്തേരി സിസിയിൽ പശുക്കിടാവിനെ വന്യമൃ​ഗം കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. സമീപത്തെ കാൽപ്പാടുകൾ കടുവയുടേതാണെന്നു സംശയിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് നരഭോജി കടുവയെ പിടികൂടിയ വാകേരിക്ക് സമീപമാണ് ബത്തേരി സിസി. 

ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ എട്ട് മാസം പ്രായമായ പശുക്കിടാവിനെയാണ് തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. സമീപത്തു കണ്ടെത്തിയ കാൽപ്പാടുകൾ വനം വകുപ്പ് പരിശോധിച്ചു. കാൽപ്പാടുകൾ കടുവയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല.‌

വയനാട് വാകേരിയിൽ ഭീതി വിതച്ച നരഭോജി കടുവയെ ഈയടുത്താണ് പിടികൂടിയത്. 13 വയസുള്ള കടുവയാണ് കെണിയിലായത്.  
വാകേരി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നാട്ടുകാർക്ക് ആശങ്കയുണ്ടാക്കി വീണ്ടും കടുവയുടെ സാന്നിധ്യം സംശയിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്