കേരളം

ഗാന്ധിജിക്ക് കൂളിങ് ഗ്ലാസ്; എസ്എഫ്‌ഐ നേതാവിനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൂളിങ് ഗ്ലാസ് വെച്ച് ഫോട്ടോയെടുത്ത എസ്ഫ്‌ഐ  നേതാവിനെതിരെ കേസെടുത്തു. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ പരാതി നല്‍കിയത്. 

കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ അദീന്‍ കറുത്ത കണ്ണട ധരിപ്പിച്ചു എന്നാണ് പരാതി. പൊതുമധ്യമത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചതില്‍ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

അദീന്‍ ഗാന്ധിപ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിച്ചു.

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്