കേരളം

കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്നും നായക്കുട്ടികളെ മോഷ്ടിച്ചു; എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്.

ഉഡുപ്പിയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍ കൊച്ചിയിലെത്തി മോഷണം നടത്തുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഹൈവ് എന്ന കടയില്‍ നിന്ന് ബൈക്കില്‍ എത്തിയ യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ചത്. കടയിലെത്തിയ ഇവര്‍ ഒരു പൂച്ചക്കുട്ടിയെയായണ് ആവശ്യപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. എന്നാല്‍ പൂച്ചക്കുട്ടിയെ കിട്ടാത്തതിനെ തുടര്‍ന്ന് അവര്‍ കടയില്‍ നിന്ന് പോകുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായത് കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായയെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടത്. പിന്നീട് കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ