കേരളം

കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം; ബസ് തടഞ്ഞു യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി, സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്



മടവൂര്‍: കോഴിക്കോട് മടവൂരില്‍ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൊടുവളളിയില്‍ നിന്ന് മഖാമിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം ഉണ്ടായത്. 

ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് ചോദ്യം ചെയ്തതിന് നേരത്തെ ഇതേ ബസ്സിന് നേരെ ഒരുസംഘം ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം ഉണ്ടായിരുന്നു. ഇന്ന് രാവിലെ നാല് പേര്‍ ചേര്‍ന്ന് ബസ്സ് തടഞ്ഞിട്ട് യാത്രക്കാരെ വലിച്ചിറക്കാന്‍ ശ്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി.  പ്രതികരിച്ച വനിതാ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ബസ് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും