കേരളം

'ദയവ് ചെയ്ത് നിങ്ങള്‍ കുറച്ചു മര്യാദ കാണിക്കണം'; ഉമ്മന്‍ചാണ്ടിയെ കാണാന്‍ എകെ ആന്റണി എത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെ തിരുവനന്തപുരത്തെ 'പുതുപ്പള്ളി' വീട്ടിലെത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണി.  ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വരാറുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചത്. മറ്റുവിഷയങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല. സാധാര വരാറുള്ളതുപോലെയാണ് വന്നത്. ദയവ് ചെയ്ത് നിങ്ങള്‍ കുറച്ചു മര്യാദ കാണിക്കണമെന്ന് ആന്റണി മാധ്യമപ്രവര്‍ത്തകരോട് 
പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനൊപ്പമായിരുന്നു എകെ ആന്റണി എത്തിയത്.

ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നു.

തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനുംബന്ധുക്കള്‍ നിവേദനം നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ജനുവരിയില്‍ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത