കേരളം

'വിവാഹിതനായ സുഹൃത്തില്‍ നിന്നും അവിവാഹിത ഗര്‍ഭിണിയായി'; കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് അനൂപ്; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കളമശ്ശേരി വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസില്‍, കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് കുട്ടിയെ ഏറ്റുവാങ്ങിയ അനൂപ് പൊലീസിനോട് പറഞ്ഞു. വിവാഹിതനായ സുഹൃത്തില്‍ നിന്നും അവിവാഹിതയായ യുവതി ഗര്‍ഭിണിയായി. കുട്ടിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരുന്നുവെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. 

ജനിച്ച് ആറാം ദിവസം കുട്ടിയെ ഏറ്റെടുത്തുവെന്നും അനൂപ് പറഞ്ഞു. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കുട്ടിയുടെ യഥാര്‍ത്ഥ പിതാവ്. ഇടനിലക്കാരനും ഈ സംഗീത സംഘവുമായി ബന്ധമുണ്ടെന്നാണ് അനൂപ് മൊഴി നല്‍കിയതെന്നാണ് വിവരം. 

വിവാഹം കഴിഞ്ഞ് ദീര്‍ഘകാലം കഴിഞ്ഞിട്ടും തനിക്ക് കുട്ടികളുണ്ടായില്ല. നിരവദി ചികിത്സകളും നടത്തിയിരുന്നു. താനൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നു.  അതേസമയം കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് കുട്ടിയെ എങ്ങനെയും ഒഴിവാക്കണമെന്ന സാഹചര്യവുമായിരുന്നു. സുഹൃത്തിന്റെ കുടുംബം തകരാതിരിക്കുക എന്നതു കൂടി കണക്കിലെടുത്താണ് കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായതെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി. 

അതിനിടെ അനൂപും കേസിലെ പ്രതിയായ അനില്‍കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ മാസം 31 നാണ് കൂടിക്കാഴ്ച നടന്നത്.

ഇതിനു ശേഷമാണ് കുട്ടിയുടെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെ നഗരസഭ കിയോസ്‌കിലെത്തുന്നത്. പിന്നീട് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി അനൂപിന് കൈമാറുകയും, അനൂപ് അതുകൊണ്ട് പോകുകയുമായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവും മുഖ്യപ്രതിയുമായ അനില്‍കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം