കേരളം

'ഏതു ചികിത്സ നല്‍കാനും പ്രശ്‌നമില്ല'; ഉമ്മന്‍ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്കു മാറ്റും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും. ബംഗളൂരുവിലേക്കു കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ഒരുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

ന്യുമോണിയ ഭേദമായെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി, ഉമ്മന്‍ ചാണ്ടിയെ കണ്ടശേഷം വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിനു ചെറിയ ക്ഷീണമുണ്ട്. പാര്‍ട്ടി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ എത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. 

അദ്ദേഹത്തിന് ഏതു ചികിത്സ നല്‍കുന്നതിലും കുടംബത്തിന് എതിര്‍പ്പില്ലെന്ന്, ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ചികിത്സയുടെ എല്ലാ രേഖകളും തന്റെ പക്കല്‍ ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി