കേരളം

പികെ ശശിക്കെതിരെ ഒരന്വേഷണവും ഇല്ല; എല്ലാം മാധ്യമസൃഷ്ടി; എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങളുണ്ടാക്കുന്ന അന്വേഷണം നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല.  എത്രയോ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ചലനമുണ്ടാക്കാതെ കടന്നുപോയെന്നും ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയതിലും മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായും പിരിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നയാിരുന്നു ശശിക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു. ശശിക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുത്തലത്ത് ദിനേശനെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ