കേരളം

കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരും: കെ യു ജനീഷ് കുമാര്‍ എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരും. 136 അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ നടത്തിയ പ്രതികരണം ഗുരുതര പെരുമാറ്റച്ചട്ട ലംഘനമാണെന്നും ജനീഷ് കുമാര്‍ പറഞ്ഞു. 

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ ആക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് ഉണ്ടാകില്ലേ?. ഇല്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും എംഎല്‍എ പറഞ്ഞു. ജീവനക്കാരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എംഎല്‍െയുടെ പ്രതികരണം. അറ്റന്‍ഡസ് രജിസ്റ്ററില്‍ 21 പേരാണ് ഒപ്പിട്ടിട്ടുള്ളത്. ബാക്കിയുള്ളവര്‍ വന്നിട്ടില്ലെന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാറാണ് പറഞ്ഞത്. 

പിന്നീട് 21 പേരുടേത് 25 ക്കാനും ചിലര്‍ക്ക് ഹാഫ് ലീവും ചിലര്‍ വില്ലേജ് ഓഫീസ് ഡ്യൂട്ടിക്ക് പോയതായും രേഖയുണ്ടാക്കാനൊക്കെ ശ്രമം നടക്കുന്നുണ്ട്. ഏത് വില്ലേജില്‍ പോയി എന്നൊക്കെ നമുക്ക് പരിശോധിക്കാം. നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന് നമുക്ക് നോക്കാമെന്നും കെ യു ജനീഷ് കുമാര്‍ പറഞ്ഞു. 

ഇടതു സര്‍ക്കാരിന് ഒരു നയമുണ്ട്. ആ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ാെരാളെയും വെച്ചു പൊറുപ്പിക്കില്ല. അത്തരം പുഴുക്കുത്തുകളെയെല്ലാം കണ്ടെത്തി ശക്തമായ നടപടിയുണ്ടാകും. കഴിഞ്ഞ അഞ്ചുവര്‍ഷവും കോന്നി താലൂക്ക് ഓഫീസിലെ പാറ-മണല്‍ ഖനനം സെക്ഷന്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് വാഹനം വിളിച്ചത്. അത് ട്രാവല്‍സുകാര്‍ തന്നെയാണ് പറഞ്ഞതെന്നും കെ യു ജനീഷ് കുമാര്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം