കേരളം

വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ട്? ; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്, എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ചോദ്യം. 

പുതുതായി സാക്ഷികളെ വിസ്തരിക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്തരിക്കുകയാണെന്ന് ദിലീപീന്റെ അഭിഭാഷകന്‍ പറഞ്ഞു. 41 സാക്ഷികളെയാണ് പുതുതായി വിസ്തരിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

ദീലീപിന്റെ വാദങ്ങള്‍ എഴുതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം നേരത്ത അവസാനിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്